തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ ആണ് സംഭവം. രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്.
കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്‍റിന്‍. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Discussion about this post