കണ്ണൂര്‍: രണ്ടുദിവസമായുള്ള ശക്തമായ മഴയില്‍ കണ്ണൂർ ജില്ലയിൽ പലയിടത്തും നാശ നഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കാറ്റില്‍ പലയിടത്തായി മരങ്ങള്‍ പൊട്ടിവീണു.
മതിലിടിഞ്ഞ് വീണും നാശ നഷ്ടമുണ്ടായി. കോര്‍പ്പറേഷന്‍ കുറുവ ഡിവിഷനില്‍ ശക്തമായ മഴയില്‍ മതില്‍ തകര്‍ന്ന് രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.
തലശ്ശേരി പഴയ ബസ്റ്റാന്റ്, കുയ്യാലി എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കണ്ണൂര്‍ നഗരത്തിലെ പടന്നത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പയ്യാമ്പലം കടലില്‍ അഴിമുറിക്കല്‍ പ്രവൃത്തി നടത്തി.
Discussion about this post