കൊച്ചി: കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി എത്തിയ അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി. എറണാകുളത്തു നിന്നാണ് പെൺകുട്ടിയെ കാണാതായത്.
സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15) ആണ് കാണാതായത്. രണ്ടാഴ്ച മുൻപാണ് കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി അങ്കിത എത്തിയത്.
സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരം കിട്ടുന്നവർ മരട് പൊലീസിൽ അറിയിക്കണം: 0484 2705659.
Discussion about this post