മലപ്പുറം: മലപ്പുറത്ത് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരിയിൽ ആൺ സംഭവം. കൊടുമുടി സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്.
49 വയസ്സായിരുന്നു. മത്സ്യം പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. പാടത്ത് മരിച്ച നിലയിൽ കാണുക ആയിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം.
പോസ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും
Discussion about this post