പാലക്കാട്: തൃത്താലയില്‍ 62കാരന്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. തൃത്താല അരീക്കാട് സ്വദേശി മുരളീധരനാണ് ഭാര്യ ഉഷാനന്ദിനിയെ (57) കൊലപ്പെടുത്തിയത്. കിടപ്പിലായ ഭാര്യയെ രാവിലെ 9 മണിയോടെ മുരളീധരന്‍ കൊലപ്പെടുത്തുകയായിരുന്നു.
‘ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്’ എന്നാണ് പ്രതി ഫാമിലി ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ചത്. ബന്ധുക്കള്‍ വിവരമറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മുരളീധരനെ കസ്റ്റഡിയിലെടുത്തു.
കൊലപാതക വിവരം മുരളീധരന്‍ തന്നെയാണ് ബന്ധുക്കളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഗ്രൂപ്പില്‍ അയച്ചത്. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.
Discussion about this post