പാതിവില തട്ടിപ്പ്: ജില്ലകള് തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്, ക്രൈം ബ്രാഞ്ച് എസ്പി സോജന് മേല്നോട്ട ചുമതല
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില് സംസ്ഥാനമാകെ അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങള്. ആവശ്യമെങ്കില് ലോക്കല് പോലീസില് നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തില് ഉള്പ്പെടുത്താന് തീരുമാനിച്ചിട്ടുണ്ട്. ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും മേല്നോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജനാണ്. ഏറ്റവും കൂടുതല് കേസുകള് രജിസ്റ്റര് ചെയ്ത...