മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേക്ക്. ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് താരം തന്റെ എക്‌സ് അക്കൗണ്ടിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന വിവരം പ്രഖ്യാപിച്ചത്. സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്പദമാക്കിയുള്ള സിനിമയിലാണ് സുരേഷ് റെയ്‌നയുടെ അരങ്ങേറ്റം. മാൻ കരാട്ടെ, റെമോ, ഗെതു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായകനാണ് ലോഗൻ.
Discussion about this post