ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തില്‍ കൊല്ലപ്പെട്ടു. 28 വയസ്സായിരുന്നു. സ്പെയിനിലെ സമോറയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ട ലംബോർഗിനി കാറില്‍ ജോട്ടയുടെ സഹോദരൻ ആന്ദ്രെ സില്‍വയും ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കാർ പൂർണമായും കത്തിനശിച്ചതായാണ് വിവരം.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിന്റെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ദീർഘകാല പങ്കാളിയായ റൂത് കാർഡോസോയെ ജോട്ട വിവാഹം കഴിച്ചത്.
Discussion about this post