കൊച്ചി: അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്റെ മകള്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് തുടക്കം.
സഹോദരന്‍ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്. തുടക്കം എന്നാണ് സിനിമയുടെ പേര്. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചു.
Discussion about this post