Akshaya

Akshaya

ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ മാംസം വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു, 48കാരനെ സിസിടിവി കുടുക്കി, അറസ്റ്റ്

ചെന്നൈ: ക്ഷേത്രത്തിന് മുന്നില്‍ മാംസം വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. 48 കാരനായ കോയമ്പത്തൂരിലെ കാവുണ്ടമ്പാലയം സ്വദേശി എസ് ഹരി രാംപ്രകാശാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിനും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിനും മുന്നില്‍ മാംസം വലിച്ചെറിഞ്ഞതിനാണ് ഇയാളെ പോലീസ് പിടികൂടിയത്....

Read more

നിമിഷയെപ്പറ്റി മോശമായി പറഞ്ഞതല്ല, ശരിക്കും അഭിനന്ദിക്കുകയാണ് ചെയ്തത്, മേക്കപ്പില്ലാതെ അഭിനയിക്കാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്; വിമര്‍ശകര്‍ക്ക് മറുപടിയുമായി ആനി

ടെലിവിഷന്‍ കുക്കറി ഷോയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ അവതാരകയായ നടി ആനി സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഷോയില്‍ അതിഥികളായി എത്തിയ നടിമാരോട് പറഞ്ഞ പല അഭിപ്രായങ്ങളുമാണ് ആനിയെ വിമര്‍ശകര്‍ക്കിടയിലേക്ക് തള്ളിവിട്ടത്. നടി നിമിഷ സജയനുമായി മേക്കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ആനി നടത്തിയ സംഭാഷണമാണ് അതില്‍...

Read more

കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും; രണ്ടു മുളകുപൊടി ബ്രാന്റുകളുടെ നിര്‍മ്മാണവും വിതരണവും നിരോധിച്ചു

മലപ്പുറം: രണ്ടു മുളകുപൊടി ബ്രാന്റുകള്‍ നിരോധിച്ചു. കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് മുളക് ബ്രാന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ''തനിമ, ചാംസ്'' എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. ചുങ്കത്തറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം ടി സി...

Read more

ലോക്ക് ഡൗണായതിനാല്‍ സംശയം തോന്നിയാണ് പള്ളിമുറിയുടെ അടുത്തെത്തിയത്, കണ്ടത് സംശുദ്ധമായ സന്ന്യാസ ജീവിതം നയിക്കുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച, പള്ളി വികാരിക്കും സിസ്റ്ററിനും ദിവസവും ജപമാല ചൊല്ലി പ്രത്യേക പ്രാര്‍ത്ഥന തന്നെ നടത്തണം, കഴിയുമെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധരായി പ്രഖ്യാപിക്കുകയും കൂടി ചെയ്യണം ഉയരട്ടെ സന്ന്യാസ ചൈതന്യത്തിന്റെ അന്തസ്സ്; സിസ്റ്റര്‍ ലൂസി കളപ്പുര

തൃശ്ശൂര്‍: സന്ന്യാസ ജീവിതത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കഴിഞ്ഞ ദിവസം കാരക്കാമല സെന്റ്. മേരീസ്...

Read more

മദ്യപാനിയായ ഭര്‍ത്താവിന്റെ അനുജന്‍ എന്നെ വേശ്യ എന്ന് വിളിച്ചു, യാതൊരു കൂസലുമില്ലാതെ ഭര്‍ത്താവും അമ്മയും സഹോദരിയും അത് കേട്ടുനിന്നു, കുടുംബത്തില്‍ പിറന്ന പെണ്ണ് എല്ലാം സഹിക്കണം; ഭര്‍തൃവീട്ടില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

കൊച്ചി: ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുമ്പോള്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അന്ന് താനതിനെതിരെ പ്രതികരിച്ചുവെന്നും എന്നിട്ടും താന്‍ ഭര്‍ത്താവിനൊപ്പം പതിനഞ്ച് വര്‍ഷം ജീവിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മുപ്പത് വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും...

Read more

വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നുവെന്ന് ചെന്നിത്തല, സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കില്‍ കുറച്ചു പേരെയെങ്കിലും രക്ഷിക്കാമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം:യുഡിഎഫ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ. കൊറോണയുടെ സാഹചര്യത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളെ അപമാനിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു...

Read more

നന്മ മരം, പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി; താര സംഘടനയായ അമ്മയില്‍ ഇന്ന് സുരേഷ് ഗോപി ഇല്ലാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ആലപ്പി അഷ്‌റഫ്

തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. എന്നാല്‍ നടന്‍ സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല. എന്തുകൊണ്ടാണ് സുരേഷ് ഗോപി അമ്മയില്‍ ഇല്ലാത്തതെന്ന് പലരും ചോദ്യമുയര്‍ത്തുന്നുണ്ട്. ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഫേസ്ബുക്കിലൂടെയാണ് ആലപ്പി...

Read more

നായകനായി എത്തിയ സിനിമയിലെ അന്ത്യരംഗങ്ങള്‍ അറംപറ്റി, വാഹനാപകടത്തില്‍ മരിച്ച യുവനടന്റെ മരണവും വിലാപയാത്രയും സിനിമയിലേത് പോലെ തന്നെ

കൊല്ലം: നായകനായി അഭിനയിച്ച സിനിമയിലെ അവസാന രംഗങ്ങള്‍ക്ക് യുവനടന്‍ ഗോഡ്‌ഫ്രേയുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളുമായും സാമ്യം. വാഹനാപകടത്തിലാണ് ഗോഡ്‌ഫ്രേ മരിച്ചത്. സിനിമയിലും വാഹനാപകടത്തില്‍ ഗോഡ്‌ഫ്രേ മരിക്കുന്ന രംഗമുണ്ടായിരുന്നു. സിനിമയിലേ പോലെ തന്നെയായിരുന്നു ഗോഡ്‌ഫ്രേയുടെ വിലാപയാത്രയും. കൊല്ലം നീരാവില്‍ ജംക്ഷന് സമീപം നടന്ന...

Read more

കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു; പ്രവാസ ലോകത്ത് പൊലിഞ്ഞത് നിരവധി മലയാളി ജീവനുകള്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് എന്ന കുഞ്ഞു (52) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ജിദ്ദയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്...

Read more

സ്വത്തുക്കള്‍ക്ക് പുറമെ ഉത്രയുടെ ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട് സൂരജ്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊല്ലം: സ്വത്തുക്കള്‍ മാത്രമല്ല ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുക്കാന്‍ ഭര്‍ത്താവ് സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന. വലിയ തുകക്ക് ഉത്രയുടെ പേരില്‍ സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായും പോളിസിയില്‍ നോമിനി സൂരജായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഒരു വര്‍ഷം മുന്‍പാണ് പോളിസി...

Read more
Page 1 of 307 1 2 307

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.