ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു. കിഷ്‌ത്വാർ ജില്ലയിലെ ചത്രോയിലെ സിംഗ്‌പോറ പ്രദേശത്താണ് സംഭവം. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ് എന്നാണ് വിവരം.
സൈന്യം രാവിലെ രണ്ട് ഭീകരരെ വധിച്ചിരുന്നു. നാല് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഇതിനിടയിൽ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. ഇതിനുപിന്നാലെയാണ് രണ്ട് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post