കൊച്ചി: മരിച്ച് ശവസംസ്കാരം കഴിഞ്ഞയാള്‍ തിരിച്ചെത്തി. കൊച്ചിയിലാണ് സംഭവം. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് അടക്കം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയത്.
സംഭവം ബന്ധുക്കളെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി.
ബന്ധുക്കള്‍ ആള് മാറി അടക്കം ചെയ്തതായി പൊലീസ് പറയുന്നു. എന്നാല്‍ കല്ലറയില്‍ ഉള്ള മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Discussion about this post