തിരുവനന്തപുരം: വിവാഹ വാഗ്ധാനം നല്‍കി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഫാഹിദ് (27) നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്‌നോ പാര്‍ക്കില്‍ ജോലിയുള്ള ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പൊലീസ് ഫാഹിദിനെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കല്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള പ്രതി അത് വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്ധാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.
Discussion about this post