തൃശൂര്‍: മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടതായി പരാതി. പുതുക്കാട് വെണ്ടോര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള മാംസ വില്‍പന കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. രാവിലെ വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. വരാക്കര സ്വദേശിയാണ് പരാതി നല്‍കിയത്.
പരാതിയായതോടെ ഉടമ കട പൂട്ടി സ്ഥലംവിട്ടു. ആരോഗ്യകേന്ദ്രം, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും കട അടച്ച നിലയിലായിരുന്നു. പരാതിക്കാരന്റെ വീട്ടിലെത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസ വില്‍പന ശാലയാണ് ഇതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഈ കടയില്‍ നിന്നും മുമ്പും സമാന പരാതികളുയര്‍ന്നിട്ടുണ്ടെന്നും അധികൃതര്‍ വിശദമാക്കുന്നത്.
Discussion about this post