പാലക്കാട്: കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
പാലക്കാട് ജില്ലയിലെ വാണിയംകുളം പാതിപാറയിൽ
ആണ് സംഭവം. പനമണ്ണ സ്വദേശി ശശികുമാർ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു അപകടം. പാതിപാറയിലെ അരുൺ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തിവരികയായിരുന്നു ശശികുമാർ.
കടയടച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ വാണിയംകുളത്ത് പി കെ ദാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post