പത്തനംതിട്ട: സർക്കാർ സ്കൂളിലെ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി ആണ് മരിച്ചത്. 52 വയസ്സായിരുന്നു.
ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ ജീവനക്കാരനാണ് ബെജി. അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ സംഭവത്തിൽ ബെജിയെ പൊലീസ് വിളിപ്പിച്ചിരുന്നു. പിന്നാലെ ബെജിയെ കാണാതായി. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
പിന്നീടാണ് വീടിന് അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ ബെജിയെ കണ്ടെത്തിയത്.















Discussion about this post