കോഴിക്കോട് : വാഹനാപകടത്തിൽ 55കാരനു ദാരുണാന്ത്യം. കോഴിക്കോട് കൈതപ്പൊയിലില്‍ ആണ് അപകടം. താമരശ്ശേരി കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി ആണ് മരിച്ചത്.
കാറും കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു. സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണ തൊഴിലാളിയാണ് കൃഷ്ണൻകുട്ടി
Discussion about this post