പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ഭക്തരുടെ പക്കല്‍ നിന്നും നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി.
102 പേരുടെ മൊബൈല്‍ ഫോണുകളാണ് പമ്പ പൊലീസ് കണ്ടെത്തി നൽകിയത്. ഇക്കഴിഞ്ഞ സീസണ്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ പൊലീസ് സൈബര്‍ ഹെല്‍പ് ഡെസ്‌ക്കാണ് ദൗത്യത്തിന് പിന്നില്‍.
കഴിഞ്ഞ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തി മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന പരാതിയുമായി 230 പേരാണ് പൊലീസിനെ സമീപിച്ചത്. ഇവയില്‍ ഉള്‍പ്പെട്ട നൂറിലധികം ഫോണുകളാണ് കണ്ടെത്തി തിരികെ നല്‍കിയത്.
Discussion about this post