പട്ന: ഞായറാഴ്ച രാത്രി മദ്യപിച്ച് ഉറങ്ങിപ്പോയ യുവാവിന്റെ വിവാഹം മുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. മദ്യനിരോധനം നിലവിലുള്ള ബിഹാറിലെ ഭാഗല്‍പുര്‍ സുല്‍ത്താന്‍ ഗഞ്ചിലാണു സംഭവം. ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ മയങ്ങിപ്പോയ വരന് ഉണര്‍ന്നത് ചൊവ്വാഴ്ച, ഇതോടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങുകയായിരുന്നു.
വരനും വീട്ടുകാരും ചൊവ്വാഴ്ച വധുവിന്റെ വീട്ടിലെത്തിയതോടെ തര്‍ക്കമായി. ഉത്തരവാദിത്തമില്ലാത്ത വരനെ തനിക്കു വേണ്ടെന്നു വധു തീര്‍ത്തു പറഞ്ഞു. മാത്രമല്ല, വിവാഹ ചടങ്ങിനു ചെലവായ പണം തിരിച്ചു കിട്ടണമെന്നും വധുവിന്റെ വീട്ടുകാര്‍ വാശിപിടിച്ചു. വരന്റെ ബന്ധുക്കളില്‍ ചിലരെ വധുവിന്റെ വീട്ടുകാര്‍ പിടിച്ചു കെട്ടിയിട്ടത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തിയാണ് വിഷയം ശാന്തമാക്കിയത്.
Discussion about this post