ചെന്നൈ: ജോലിക്കിടെ തെരുവിൽ നിന്ന് വീണു കിട്ടിയ 45 സ്വർണനാണയങ്ങൾ പൊലീസിൽ ഏൽപ്പിച്ച് മാതൃക കാട്ടി ശുചികരണ തൊഴിലാളി. ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ തെരുവിലെ മാലിന്യം നീക്കുന്ന പത്മ(46)യ്ക്കാണ് സ്വർണനാണയങ്ങൾ കിട്ടിയത്. പത്മ ഉടനെ തന്നെ പോണ്ടിബസാർ പൊലീസ് സ്റ്റേഷനിൽ സ്വർണനാണയങ്ങൾ ഏൽപ്പിച്ചു.
പത്മയുടെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഒരുലക്ഷം രൂപ സമ്മാനം നൽകി. പോണ്ടി ബസാർ പൊലീസും പത്മയെ അഭിനന്ദിച്ചിരുന്നു. സ്വർണം നഷ്ടപ്പെട്ട നങ്കനല്ലൂരിലെ രമേഷ് ഞായറാഴ്ച തന്നെ പോണ്ടി ബസാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് രമേഷിനെ വിളിച്ചുവരുത്തി സ്വർണം ഏൽപ്പിച്ചു.















Discussion about this post