BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘രാഷ്ട്രീയം’ ഐച്ഛിക വിഷയമായെടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഈ പരിഹാസം പ്രതീക്ഷിച്ചില്ല; മഹാരാജാസിലെ ഒരു വിദ്യാർത്ഥിയെന്ന നിലയ്ക്ക് മാപ്പ് ചോദിക്കുന്നു: പിഎം ആർഷോ

Anitha by Anitha
August 15, 2023
in Kerala News, Trending
0
‘രാഷ്ട്രീയം’ ഐച്ഛിക വിഷയമായെടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഈ പരിഹാസം പ്രതീക്ഷിച്ചില്ല; മഹാരാജാസിലെ ഒരു വിദ്യാർത്ഥിയെന്ന നിലയ്ക്ക് മാപ്പ് ചോദിക്കുന്നു: പിഎം ആർഷോ
188
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കാഴ്ച പരിമിതിയുള്ള അധ്യാപകനെ എറണാകുളം മഹാരാജാസ് കോളജിലെ ക്ലാസ്മുറിയിൽ വെച്ച് അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. പുറത്തുവന്ന വിഡിയോ ദൃശ്യങ്ങൾ സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് പി എം ആർഷോ പ്രതികരിച്ചു.

READ ALSO

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

June 8, 2025
2
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

June 8, 2025
3

കാഴ്ച്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങൾ കണ്ട് മനസ്സുലഞ്ഞ് നിൽക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീൽ ആക്കി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു ഒരു കൂട്ടം വിദ്യാർത്ഥികളെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പിഎം ആർഷോയുടെ കുറിപ്പ്:

സാമൂഹികമായ എന്തെല്ലാം പ്രതിസന്ധികളെ അതിജീവിച്ചാവും ആ മനുഷ്യൻ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി എത്തിയിട്ടുണ്ടാവുക!

എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ അക്ഷരാർത്ഥത്തിൽ അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാർഹവുമാണ്. കാഴ്ച്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങൾ കണ്ട് മനസ്സുലഞ്ഞ് നിൽക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീൽ ആക്കി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ.

ALSO READ- ‘കാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ മനസിലാകൂ’; കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച കെഎസ്‌യു നേതാവിന് സസ്‌പെൻഷൻ; ഗൂഢാലോചനയെന്ന് കെഎസ് യു

എന്തെല്ലാം പ്രതിസന്ധികൾ അതിജീവിച്ചായിരിക്കണം ആ മനുഷ്യൻ മഹാരാജാസിലെ അധ്യാപകനായി തീർന്നത്. ഇൻക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചർച്ച നടക്കുന്ന ഈ കാലത്ത് ‘ രാഷ്ട്രീയം ‘ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ഇത്തരമൊരു സമീപനം നാം പ്രതീക്ഷിക്കുന്നില്ല. ചരിത്രപരമായി അവഗണിക്കപ്പെട്ട, അരികുവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരധ്യാപകനെ അവഹേളിക്കാൻ KSU യൂണിറ്റ് വൈസ് പ്രസിഡന്റ് തന്നെ നേതൃത്വം നൽകിയിരിക്കുന്നു എന്നതാണ് ഏറെ ഞെട്ടലുളവാക്കുന്ന കാര്യം. അധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ കോളേജ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാജാസിലെ വിദ്യാർത്ഥി സംഘടനകൾക്കാകെ അപമാനം വരുത്തിവെച്ച KSU നേതാവ് ഫാസിലിനെതിരെ KSU സംസ്ഥാന നേതൃത്വം നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

സാർവദേശീയവും, ദേശീയവും, പ്രാദേശികവുമായ ജീവൽപ്രശ്‌നങ്ങളെക്കുറിച്ച്, അരികുവത്കരിക്കപ്പെട്ട ജനതയെക്കുറിച്ച്, ജീവിതം തന്നെ പോരാട്ടമാക്കിയ മനുഷ്യരെക്കുറിച്ച് അങ്ങനെ എന്തെല്ലാം ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ ദൈനംദിനം നടക്കുന്ന ക്യാമ്പസാണ് മഹാരാജാസ്! ആ ക്യാമ്പസിലെ രാഷ്ട്രീയ വിദ്യാർത്ഥികളിൽ ചിലർ അരാഷ്ട്രീയവത്കരിക്കപ്പെട്ടത് അങ്ങേയറ്റം ഗൗരവത്തോടെയാണ് എസ്എഫ്‌ഐ നോക്കിക്കാണുന്നത്. മഹാരാജാസിലെ ഒരു വിദ്യാർത്ഥിയെന്ന നിലയ്ക്ക് ആ അധ്യാപകനോടും കേരള സമൂഹത്തോടും ക്ഷമ ചോദിക്കുന്നു. അരാഷ്ട്രീയതയ്‌ക്കെതിരെ അണിചേരാം…

അതേസമയം, ക്ലാസ് മുറിയിൽ അധ്യാപകനെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിന് ആറ് വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തു. കെഎസ്‌യു യൂണിറ്റ് വൈസ്. പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കമുള്ള വിദ്യാർത്ഥികൾക്ക് എതിരെയാണ് നടപടി.സംഭവത്തിൽ ഫാസിലിനെ കൂടാതെ നന്ദന സാഗർ, രാഗേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ നഫ്ലം എന്നീ വിദ്യാർഥികളാണ് നടപടി നേരിട്ടിരിക്കുന്നത്.

ALSO READ- ‘ചില ചിരികൾ അങ്ങനെയാണ്, കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും’; മണിപ്പൂരിൽ ഒറ്റപ്പെട്ടുപോയ ജീവനക്കാരിയുടെ കുടുംബത്തിന് തണലായി ഷെഫ് പിള്ള; വൈറൽ കുറിപ്പ്

അപമാനിക്കപ്പെട്ട അധ്യാപകൻ, പൊളിറ്റിക്കൽ സയൻസ് വിഭാഗം എച്ച്ഒഡി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയേയും കോളേജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്.

Tags: Keralaksumaharajahs collegepm arshoSFI

Related Posts

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
3
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി
Kerala News

രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി

June 2, 2025
3
Load More
Next Post
കേരളത്തിൽ എത്തുമ്പോഴാണ് സ്വതന്ത്ര്യമായി ശ്വസിക്കാൻ സാധിക്കുന്നത്; രാക്ഷസന്മാര പെുറത്ത് നിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്

സോറി! ന്യൂനപക്ഷത്തെ ബുൾഡോസറുകൾ നശിപ്പിക്കുമ്പോൾ, നമ്മുടെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ, സ്വാതന്ത്ര്യദിനം ആഘോഷിക്കാനാകില്ല: പ്രകാശ് രാജ്

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം മാറ്റ് കുറയാതെ യുഎഇയിൽ ആഘോഷമാക്കി പ്രവാസി മലയാളികൾ;  ആഡംബര നൗകകളുടെ പരേഡുമായി ഡി3 യാച്ച്

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം മാറ്റ് കുറയാതെ യുഎഇയിൽ ആഘോഷമാക്കി പ്രവാസി മലയാളികൾ; ആഡംബര നൗകകളുടെ പരേഡുമായി ഡി3 യാച്ച്

അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം,  ഭര്‍ത്താവിനെ നാട്ടുകാര്‍ കെട്ടിയിട്ട് പോലീസിന് കൈമാറി

അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, ഭര്‍ത്താവിനെ നാട്ടുകാര്‍ കെട്ടിയിട്ട് പോലീസിന് കൈമാറി

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

14 hours ago
8
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

19 hours ago
5
ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

19 hours ago
4
കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

10 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version