തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്ചയിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നേരത്തെ ജൂൺ ആറിന് ( വെള്ളിയാഴ്ച ) ആയിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്
എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധി മാറ്റിയത്.
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് ബക്രീദ് എന്ന് വിവിധ മതസംഘടനകൾ അറിയിച്ചിട്ടുണ്ട്
അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാറും ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു.
Discussion about this post