ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ഇനി 18 വയസിന് മുകളിലുള്ളവര്‍ക്ക്. കുത്തിവെയ്പ്പ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ഏപ്രില്‍ 24 ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിന്‍ ആപ്പ് മുഖേനയാണ് രജിസ്ട്രേഷന് നടത്തേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. കോവാക്സിന്, കോവിഷീല്‍ഡ് എന്നിവയ്ക്ക് പുറമെ റഷ്യന്‍ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഉണ്ടാകും.
വാക്സിനേഷന് പ്രക്രിയ വേഗത്തിലാകാന്‍ കൂടുതല്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കും. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ ആളുകളെ സഹായിക്കുന്നതിന് കോവിന്‍ പ്ലാറ്റ്ഫോമില്‍ വാക്സിന് ടൈം ടേബിള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും മേയ് ഒന്നുമുതല്‍ വാക്സിന് നല്കി തുടങ്ങുമെന്ന് അധികൃതര്‍ അറിയിക്കുന്നു.
Discussion about this post