തൃശൂര്‍: തൃശൂര്‍ ബസിന് പിന്നില്‍ ബസിടിച്ച് അപകടം.
അപകടത്തിൽ 15 പേര്‍ക്ക് പരിക്കേറ്റു. മുണ്ടൂരില്‍ ആണ് അപകടം സംഭവിച്ചത്. കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയാണ് അപകടം.
പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.
പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരിക്ക് നിസാരമാണെന്നാണ് വിവരം.
Discussion about this post