ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് ദില്ലിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ ചികിത്സിച്ചിരുന്നത്.
Discussion about this post