തൃശൂർ: കാറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഷൈനിനെയും അമ്മയെയും സുരേഷ് ഗോപി ആശുപത്രിയിലെത്തി സന്ദർശിച്ചു. അപകടത്തിൽ മരിച്ച
ഷൈനിന്റെ പിതാവിന്റെ സംസ്കാരം ബന്ധുക്കൾ ചേർന്ന് തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഷൈനിന്റെ വിദേശത്തുള്ള ചേച്ചിമാർ രണ്ടു പേരും ഇന്ന് രാത്രിയോടെ എത്തും. നാളെ ഉച്ചയോടെ ബന്ധുക്കളുമായി ആലോചിച്ച ശേഷം പിതാവിന്റെ സംസ്കാരം തീരുമാനിക്കുമെന്നും ഷൈന്റെ പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അമ്മയ്ക്കിപ്പോൾ കുഴപ്പമില്ല.വിദഗ്ധ ചികിത്സയ്ക്കായി ഷൈനെയും അമ്മ മരിയെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചിരുന്നു. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post