ശ്രീനഗർ: ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിൻ്റെ വികസനം തടയാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികൾ രാജ്യത്തിന്റെ കരുത്ത് വർധിച്ചതിന്റെ തെളിവാണെന്ന് ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കത്ര – ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസ് മോദി ഫ്ലാഗ് ഓഫ് ചെയ്തു. ചെനാബ്, അഞ്ജി പാലവും മോദി ഉദ്ഘാടനം ചെയ്തു.
Discussion about this post