തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ചു. ഷൈനിന്റെ നട്ടെല്ലിനും ഇടത് കൈക്കും ചെറിയ പൊട്ടലും ചതവുകളുമുണ്ടെന്ന് ഓര്‍ത്തോ സര്‍ജന്‍ അറിയിച്ചു. പരിക്കേറ്റ കൈക്ക് അടുത്ത ദിവസം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈനും മാതാവും സഹോദരവും ചികിത്സയില്‍ കഴിയുന്നത്.
Discussion about this post