വിജയ് സേതുപതിയും മാധവനും മത്സരിച്ച് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദ ബോളിവുഡിലേക്ക്. തമിഴില്‍ ചിത്രം ഒരുക്കിയ സംവിധായക ദമ്പതികളായ പുഷ്കര്‍-ഗായത്രി തന്നെയാവും ബോളിവുഡ് റീമേക്കിനും ചുക്കാന്‍ പിടിക്കുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
തമിഴില്‍ മാധവന് അവതരിപ്പിച്ച പോലീസ് കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാന് ആണെന്നാണ് റിപ്പോര്‍ട്ട്. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമീര്‍ ഖാനുമാണ്. ഇരുവരും ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചതായാണ് ഫിലിംഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ഹിന്ദിയിലും ചിത്രത്തിന്റെ പേര് വിക്രം വേദ എന്നുതന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നീരജ് പാണ്ഡേ ആണ് ചിത്രം നിര്‍മിക്കുന്നത്.
Discussion about this post