മുംബൈ: നടന് സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തില്‍ 3 പേര് കസ്റ്റഡിയില്‍. മുംബൈ പൊലീസാണ് സംശയകരമായ രീതിയില്‍ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവില്‍ നിന്നും കുത്തേറ്റത്. കവര്‍ച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കവര്‍ച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post