കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഒന്നാണ് രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രം. രജിസ്റ്റര്‍ ചെയ്തതിനു ശേഷം നോട്ടീസ് ബോര്‍ഡില്‍ പതിച്ച ചിത്രം എടുത്ത് ദയവായി, അറിയുന്നവര്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക എന്ന് പറഞ്ഞ് ബൈജു പുതുവായ് എന്നൊരാള്‍ പങ്കുവെയ്ക്കുകയായിരുന്നു. ചിത്രം എത്തിയതോടെ വ്യാപക ഷെയറും നടന്നിരുന്നു.
ഇപ്പോള്‍ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിലെ യുവാവ്. ബൈജു പുതുവായ് പങ്കുവെച്ച കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെ പങ്കുവെച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. താനും കസ്തൂരിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തതെന്ന് യുവാവ് പറയുന്നു.
അത് രണ്ട് കുടുംബത്തിന്റെ സമ്മതത്തോടെയായിരുന്നുവെന്നും മിക്ദാദ് അലി കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടത്തുമെന്നും, ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കുമെന്നും മിക്ദാദ് കുറിച്ചു. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബൈജു പുതുവായ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഞാന്‍ അറിയിച്ചാല്‍ മതിയ ആവൊ?
Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്സിന്റെ സമ്മതത്തോടു കൂടിയാണ്.
കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്
NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈല്‍ നോക്കാന്‍ വരുന്നവരോട്. ഞാനും കസ്തുരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല. Kasthoori Vadayil Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാന്‍ ഞാന്‍ വീടോ?
Discussion about this post