ന്യൂഡല്‍ഹി: സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ട് മുംബൈ പോലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുള്‍ എന്നാണെന്നും ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പോലീസ് വ്യക്തമാക്കി.
ഇന്ത്യയില്‍ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post