ന്യൂഡല്‍ഹി: നടന്‍ അക്ഷയ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ അഭിമുഖം വൈറലാകുന്നതിനിടെ ഇതിനോട് പ്രതികരിച്ച് അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന. എഴുത്തുകാരി കൂടിയായ ട്വിങ്കിള്‍, മോഡി തന്റെ പേര് പരാമര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. തന്നെ കുറിച്ച് മാത്രമല്ല തന്റെ എഴുത്തുകള്‍ മോഡി വായിച്ചിട്ടുണ്ട് എന്ന് അറിയുന്നതിലും സന്തോഷമുണ്ടെന്ന് ട്വിങ്കിള്‍ പറയുന്നു.
നേരത്തെ അഭിമുഖത്തിനിടെ അക്ഷയ് കുമാറിന്റെയും ഭാര്യ ട്വിങ്കിളിന്റെയും സോഷ്യല്‍മീഡിയ അക്കൗണ്ട് താന്‍ നിരീക്ഷിക്കാറുണ്ടെന്നും ട്വിങ്കിള്‍ തന്നെ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെടാറുണ്ടെന്നും മോഡി പറഞ്ഞിരുന്നു. കൂടാതെ ട്വിങ്കിളിന്റെ വിമര്‍ശനങ്ങളോട് തമാശരൂപേണെയാണ് മോഡി പ്രതികരിച്ചതും.
”ഞാന്‍ താങ്കളുടേയും ട്വിങ്കിളിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കാറുണ്ട്. ചിലപ്പോള്‍ തോന്നാറുണ്ട് ട്വിങ്കിള്‍ എല്ലാ ദേഷ്യവും എന്റെ മേല്‍ തീര്‍ക്കുകയാണെന്ന്. ഇത്തരത്തില്‍ ദേഷ്യം എന്റെ മേല്‍ തീര്‍ക്കുന്നതുകൊണ്ട് താങ്കളുടെ വീട്ടില്‍ വളരെയേറെ സമാധാനവും ശാന്തിയുമുണ്ടാകുന്നുണ്ടെന്ന് ഞാന്‍ ഈഹിക്കുന്നു. ദേഷ്യം മുഴുവന്‍ എന്റെ മേല്‍ തീര്‍ക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് വിശ്രമം ലഭിക്കുമല്ലോ. ഇങ്ങനെ എന്നെ കൊണ്ട് നിങ്ങള്‍ക്ക് ഒരു ഉപകാരമുണ്ടായല്ലോ”- മോഡി അക്ഷയ് കുമാറിനോടായി പറഞ്ഞതിങ്ങനെ.
ഇതിനു പിന്നാലെ തന്റെ എഴുത്തുകള്‍ മോഡി വായിക്കുന്നുണ്ടെന്ന കാര്യം പരാമര്‍ശിച്ച് ട്വിങ്കിള്‍ പുതിയ ട്വീറ്റുമായി രംഗത്തെത്തിയത്.
I have a rather positive way of looking at this-Not only is the Prime Minister aware that I exist but he actually reads my work
![]()
https://t.co/Pkk4tKEVHm
— Twinkle Khanna (@mrsfunnybones) April 24, 2019
Discussion about this post