ന്യൂഡൽഹി: പഹാൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാനെതിരെ കൂടുതൽ നടപടി സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി.
നേരത്തെ ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് കുറച്ചിരുന്നു. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്.
ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം.
ഇതോടെ 20 ശതമാനം കുറവെങ്കിലും ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ ഉണ്ടാകും.
Discussion about this post