മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇതുവരെ കാണാത്ത തരത്തിലുള്ള ടൈറ്റിൽ അനൗൺസ്‌മെന്റുമായി സുരേഷ് ഗോപി ചിത്രം. സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിനായി മലയാള സിനിമാതാരങ്ങൾ ഒന്നടങ്കം അണിചേർന്നാണ് ടൈറ്റിൽ അനൗൺസ്‌മെന്റ് ചെയ്തത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
മോഹൻലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങൾ ചേർന്നാണ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോടതി വരെ എത്തിയതിനിടെയാണ് ഒറ്റക്കൊമ്പൻ ചിത്രത്തിന്റെ വൻഅനൗൺസ്‌മെന്റ് നടന്നത്.
നേരത്തെ, തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
അതേസമയം, വിവാദത്തിന് കാരണമായ കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസാണ്. ജിനു എബ്രഹാമാണ് തിരക്കഥാകൃത്ത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരും സുരേഷ് ഗോപി ചിത്രത്തിന്റെ തിരക്കഥയും തന്റെ സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post