ഉഡുപ്പി: ചിത്രീകരണം നടക്കുന്ന കാന്താര 2 വിലെ പ്രധാന അഭിനേതാക്കളിലൊരാളായ രാകേഷ് പൂജാരി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 33 വയസായിരുന്നു.
ഉഡുപ്പിയിലെ മിയാറില്‍ സുഹൃത്തിന്റെ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കവേ നടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഞായറാഴ്ച കാന്താരയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയാണ് മെഹന്ദി ചടങ്ങിലേക്ക് രാകേഷ് എത്തിയത്. സിനിമയിലെ രാകേഷിന്റെ ഭാഗങ്ങളുടെ ഷൂട്ട് പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്റെ വിയോഗത്തില്‍ അസ്വാഭാവിക മരണത്തിന് കര്‍കാല ടൗണ്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post