തൃശൂര്‍: ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയില്‍ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചു. ഇത്തവണ കൂടുതല്‍ പേര്‍ക്കു വെടിക്കെട്ട് കാണാന്‍ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും സാഹചര്യങ്ങള്‍ അനകൂലമായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കാനിരിക്കെയാണ് കഴിഞ്ഞ മാസം ഗുജറാത്തില്‍ പടക്ക നിര്‍മാണശാലയില്‍ വെടിക്കെട്ട് അപകടമുണ്ടാകുന്നതെന്നും ഈ ഒരു സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ബുദ്ധിമുട്ടാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post