കൊച്ചി:വിമർശനങ്ങൾ തനിക്ക് പുതിയ കാര്യമല്ലെന്ന് റാപ്പര്‍ വേടന്‍.കേസരി മുഖ്യപത്രാധിപരുടെ വിമര്‍ശനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു വേടൻ.
വിഘടനവാദം ഉണ്ടാക്കുന്ന പാട്ടുകൾ വല്ലതുമാണോ ചെയ്യുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും വേടൻ മറുപടി പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണം പുതിയതല്ലെന്നും താന്‍ വലിയ വിഘടനവാദിയാണെന്ന് മുമ്പേ ആളുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നും വേടൻ കൂട്ടിച്ചേർത്തു.
“എന്റെ അഭിപ്രായം പറയുക എന്ന കാര്യം കൂടിയാണല്ലോ. ഞാൻ സർവ ജീവികൾക്കും സമത്വം വിചാരിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണ് വിശ്വസിക്കുന്നത്. മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. പുതിയ കാര്യമല്ല. ഞാന്‍ വലിയ വിഘടനവാദിയാണെന്നാണ് മുമ്പേ ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇവർ എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല.നമ്മള്‍ എടുക്കുന്ന ജോലി എവിടെയോ ആളുകള്‍ക്ക് കിട്ടുന്നുണ്ട് എന്ന നല്ല കാര്യമായി മാത്രമേ ഞാന്‍ എടുക്കുന്നുള്ളൂ”.- വേടൻ പറഞ്ഞു.
Discussion about this post