കൊവിഡ് പ്രതിസന്ധിയില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പേ വിനോദ സഞ്ചാരത്തിനെത്തി നടന്‍ അല്ലു അര്‍ജുന്‍. കുടുംബവും കൂട്ടുകാരുമൊത്താണ് താരം വിനോദ സഞ്ചാരത്തിനെത്തിയത്. അല്ലു അര്‍ജുന്‍ എത്തിയതോടെ ജീവനെടുക്കുന്ന കൊവിഡിനെ പോലും മറന്ന് ജനങ്ങള്‍ തടിച്ചു കൂടി. തെലങ്കാനയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് താരവും കുടുംബവും എത്തിയത്.
Stylish Star @alluarjun
#Pushpa #AlluArjun
pic.twitter.com/2jJKDqVLg1
— Prasad (@IamPrasadLingam) September 13, 2020
കഴിഞ്ഞ ദിവസമാണ് താരം തെലങ്കാനയിലെ ആദിലാബാദിലേക്ക് യാത്ര നടത്തിയത്. പ്രശസ്തമായ കുന്തള വെള്ളച്ചാട്ടവും സമീപത്തുള്ള ഹരിത വനം പാര്‍ക്കും അല്ലു അര്‍ജുനും കുടുംബവും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നതിനിടെയാണ് താരം യാത്ര നടത്തിയത്. നിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും സര്‍ക്കാര്‍ തുറന്നിട്ടില്ല.
ഇതിനിടെ അല്ലു അര്‍ജുന്‍ യാത്ര നടത്തിയത് എങ്ങിനെയാണെന്നാണ് ചോദ്യം ഉയരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും ആളുകള്‍ എത്തുന്ന നിരവധി വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തെ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് എത്തിയത്. സംഭവത്തില്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
Discussion about this post