വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന യുവ നടി അനശ്വര രാജന് പിന്തുണ പ്രവാഹം. നിരവധി മലയാളി നായികമാരാണ് താരത്തിന് പിന്തുണ അറിയിച്ച് ഇതിനോടകം രംഗത്തെത്തിയത്. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അനശ്വരയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍, രജിഷ വിജയന്‍, അമേയ, തുടങ്ങി നിരവധിപേരാണ് വിഷയത്തില്‍ പിന്തുണ അറിയിച്ച് ഇപ്പോള്‍ രംഗത്തെത്തിയത്. റിമ കല്ലിങ്കല്‍ മുന്നോട്ട് വച്ച ക്യാംപെയ്ന്‍ ഏറ്റെടുത്ത് കാല്‍മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചാണ് പല നടിമാരും അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
‘കാലുകള്‍ കണ്ടാല്‍ സദാചാരം ഒഴുകുന്ന ചേട്ടന്മാര്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ‘ ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്.’-ചിത്രം പങ്കുവച്ച് നടി അമേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അഹാനയുടെ വാക്കുകള്‍ കുറിച്ചുകൊണ്ടായിരുന്നു നയന്‍താര ഫോട്ടോ പങ്കുവെച്ചത്.