ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ അവബോധം വളര്‍ത്തുന്നതിനും ശാസ്ത്ര തല്പരരായ പ്രതിഭകളെ കണ്ടെത്തുന്നതിനുമായാണ്
ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡ് നടത്തുന്നത്. പ്രായമനുസരിച്ച് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ 5 മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കമത്സരിക്കാം.
ഒളിമ്പ്യാഡിന്റെ സിലബസ് ഫിസിക്‌സ്, കെമിസ്ടി, ബയോളജി, ഗണിതം, സ്‌പേസ് സയന്‍സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ്. ഒളിമ്പ്യാഡില്‍ ഓരോവിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിക്ക് നാസ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. അത്യാധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്താല്‍ നൂറുശതമാനം ഓണ്‍ലൈന്‍ ആയാണ് ഒളിമ്പ്യാഡ് നടത്തുന്നത്. ഇതിനായുള്ള രജിസ്റ്റേഷന് http://www.internationalspaceolympiad.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Discussion about this post