നാസയിലേക്ക് പറക്കാം സൗജന്യമായി; ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡ് അപേക്ഷ ക്ഷണിച്ചു

ഒളിമ്പ്യാഡിന്റെ സിലബസ് ഫിസിക്‌സ്, കെമിസ്ടി, ബയോളജി, ഗണിതം, സ്‌പേസ് സയന്‍സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ്.

ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ അവബോധം വളര്‍ത്തുന്നതിനും ശാസ്ത്ര തല്പരരായ പ്രതിഭകളെ കണ്ടെത്തുന്നതിനുമായാണ്
ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡ് നടത്തുന്നത്. പ്രായമനുസരിച്ച് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ 5 മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കമത്സരിക്കാം.

ഒളിമ്പ്യാഡിന്റെ സിലബസ് ഫിസിക്‌സ്, കെമിസ്ടി, ബയോളജി, ഗണിതം, സ്‌പേസ് സയന്‍സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ്. ഒളിമ്പ്യാഡില്‍ ഓരോവിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിക്ക് നാസ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. അത്യാധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്താല്‍ നൂറുശതമാനം ഓണ്‍ലൈന്‍ ആയാണ് ഒളിമ്പ്യാഡ് നടത്തുന്നത്. ഇതിനായുള്ള രജിസ്റ്റേഷന് http://www.internationalspaceolympiad.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Exit mobile version