തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണ് എന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തനിക്ക് സുധാകരനുമായുള്ളത് സഹോദരബന്ധമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
താൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ല. സമൂഹത്തിലെ എല്ലാ വിഭാഗം നേതാക്കളുമായും സംസാരിക്കുമെന്നും ഡിസിസി പുനസംഘടന ആലോചിച്ച് മാത്രമേ ചെയ്യൂ എന്നും സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസിന്റെ കരുത്ത് അനുഭാവികളാണെന്നും രാഷ്ട്രീയ വെല്ലുവിളികൾ പഠിച്ച് നേരിടുമെന്നും സണ്ണി ഗ്രൂപ്പിസം ഇല്ലാതായത് ഏറെ ഗുണകരമാണ്, ഒരു നേതാവും ഇപ്പോൾ ഗ്രൂപ്പിസം പ്രമോട്ട് ചെയ്യുന്നില്ലെന്നും
സണ്ണി ജോസഫ് വ്യക്തമാക്കി.
കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപനം വരുംമുമ്പ് തന്നെ കെ സുധാകരനെ കണ്ടിരുന്നുവെന്നും അദ്ദേഹവുമായി അടുത്ത ബന്ധം തന്നെയാണെന്നും ചെന്നിത്തല വിജയിച്ച പ്രതിപക്ഷ നേതാവ് തന്നെയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
















Discussion about this post