തിരുവന്തപുരം: പുതിയ കെപിസിസി പ്രസിഡൻ്റായി
സണ്ണി ജോസഫ് ചുമതയേറ്റിരിക്കുയാണ്. സണ്ണി ജോസഫിനെ അഭിനന്ദിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അഭിനന്ദിക്കുകയാണ് കെ മുരളീധരന്‍.
ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് തന്നെ പുറത്തിറിക്കി എന്നും യുദ്ധമുണ്ടാകുമോയെന്ന അന്തരീക്ഷത്തില്‍ എല്ലാവരും ഇങ്ങനെ ഭയന്നിരിക്കുമ്പോഴാണ് ഈ ലിസ്റ്റ് പുറത്ത് വന്നത് എന്നും
മുരളീധരന്‍ പറഞ്ഞു.
ബോംബ് പൊട്ടും എന്ന സ്ഥാനത്ത് ഒരു ഏറ് പടക്കം പോലും പൊട്ടിയില്ല. അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരുന്ന ഒരുമുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഭാഗ്യം സണ്ണി ജോസഫിന് ഉണ്ടാകട്ടെ എന്നും മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി അത്തരമൊരു ഭാഗ്യം പല മുന്‍ പ്രസിഡന്റുമാര്‍ക്കും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുരളീധരന്‍പറഞ്ഞു.
Discussion about this post