തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം നടന്നെന്ന മന്ത്രി എംഎം മണിയെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞതായി രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍പ് സ്ത്രീകള്‍ പ്രവേശിച്ച കാര്യമായിരിക്കും എംഎം മണി പറഞ്ഞത്. ഇപ്പോഴത്തെ കാര്യം ആയിരിക്കില്ല. മുമ്പ് നടന്നിട്ടുണ്ടാകും. അതേക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നതാണല്ലോ.
ഇപ്പോള്‍ എന്തായാലും യുവതീ പ്രവേശനം ഉണ്ടായിട്ടില്ല. യുവതികള്‍ പ്രവേശിച്ചതായി തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി എംഎം മണിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. അതു പറയേണ്ടത് അദ്ദേഹമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
















Discussion about this post