തൃശൂര്‍: വൃദ്ധയെ ട്രെയിന്‍ യാത്രക്കിടെ കാണാതായി. കാഞ്ഞാണി കോലാട്ട് വീട്ടില്‍ പത്മ ഗോപി(74) യെയാണ് കാണാതായത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്ന പത്മ ഗോപി പെന്ഷന് സംബന്ധമായ പേപ്പര്‍ ശരിയാക്കാനായി ഡിസംബര്‍ 13ന് മധ്യപ്രദേശിലേയ്ക്ക് പോയതാണ്.
ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന ഇവര്‍ തിരികെ 15ന് കോര്‍ബ എക്സ്പ്രസില്‍ മടങ്ങുകയും ചെയ്തിരുന്നു. 17ന് തൃശൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ നെല്ലൂര്‍ വരെ ഇവരെ കണ്ടതായി ട്രെയിനിലെ പാന്‍ട്രി ജീവനക്കാര്‍ പറയുന്നു. ഇവരുടെ മക്കള്‍ പോലീസില്‍ പരാതി നല്കി. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍- 949798119. 7907043400, 8765719328 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Discussion about this post