കണ്ണൂര്‍: തുടർച്ചയായി 26-ാം തവണ കണ്ണൂര്‍ സര്‍വകലാശാല ഭരണം നിലനിർത്തി എസ്എഫ്‌ഐ.
തെരഞ്ഞെടുപ്പിൽ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്‌ഐ വിജയം നേടി.
ഏറെ വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. നന്ദജ് ബാബുവിനെയാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റും എസ്എഫ്‌ഐക്ക് തന്നെയാണ് ലഭിച്ചത്. എന്നാല്‍ കാസര്‍കോട് ജില്ലാ എക്യൂട്ടിവിലും വയനാട് ജില്ലാ എക്സിക്യൂട്ടീവിലും യുഡിഎസ്എഫ് വിജയിച്ചു.
കാസര്‍കോടില്‍ നിന്നും വിജയിച്ച ഫിജ എംടിപി ഒരു വോട്ടിനാണ് വിജയിച്ചത്. വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാല്‍ വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്ഐയായിരുന്നു വിജയിച്ചത്.
വലിയ നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് പ്രകിയ നടക്കുന്ന സമയത്ത് എംഎസ്എഫ്-കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുഎണ്ടായി.














Discussion about this post