കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഷാഫി പറമ്പിലും കൈവിട്ടിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പില്‍ എം പി പറഞ്ഞു. രാഹുല്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഷാഫി
പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല. രാഹുലിന്റെ സംഘടന പ്രവര്‍ത്തനത്തിലെ മികവ് പരിഗണിച്ചു. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനല്‍ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് വ്യക്തിപരമായ പിന്തുണയല്ല നല്‍കിയത്. പരാതി കിട്ടിയപ്പോള്‍ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചതാണ്. കോണ്‍ഗ്രസ് എടുത്ത നടപടി മറ്റു പാര്‍ട്ടികള്‍ ഇതുവരെ എടുത്തിട്ടില്ല. പാര്‍ട്ടി നടപടിക്കൊപ്പമാണ് താനുള്ളതെന്നും രാഹുലിന്റെ ക്രിമിനല്‍ സ്വഭാവം ഉള്ള പരാതി രേഖ മൂലം കിട്ടിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.















Discussion about this post