തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എല്ലാവരും ഒറ്റക്കെട്ടായാണ് രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത് എന്ന് സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലതെന്നും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യം അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ടതാണെന്നും സണ്ണി ജോസഫ് ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെ പുറത്താക്കാനുള്ള കെപിസിസി തീരുമാനത്തിന് എഐസസി അംഗീകാരം ലഭിച്ചതായും പുറത്താക്കല്‍ നടപടി വൈകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
















Discussion about this post