തൃശൂര്‍:, നേരത്തെ കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ വടകര സ്വദേശി സവാദ് വീണ്ടും
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിഎന്ന പരാതിയില്‍ അറസ്റ്റില്‍.
ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് വടകര സ്വദേശിയായ സവാദ് അറസ്റ്റിലായത്. സംഭവം നടന്ന ദിവസം തന്നെ യുവതി തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
നേരത്തെ 2023ല്‍ കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ സവാദ്അറസ്റ്റിലായിരുന്നു. രണ്ട് യുവതികള്‍ക്കിടയില്‍ ഇരുന്നിരുന്ന സവാദ് നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നും, ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമായിരുന്നു ആരോപണം.
യുവതി ബഹളം വെച്ചതോടെ ബസില്‍ നിന്നും ഇറങ്ങിയോടിയ ഇയാളെ കണ്ടക്ടറുടെ ഇടപെടലിലൂടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയതും വാര്‍ത്തയായിരുന്നു.
















Discussion about this post